Monday, January 5, 2026

ഇനി തലയെന്ന് ആരും വിളിക്കേണ്ട: അജിത്തെന്നോ എകെ എന്നോ വിളിച്ചോളൂ; ആരാധകരോട് നടൻ

തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അജിത്ത് കുമാര്‍. അദ്ദേഹത്തെ എല്ലാവരും തല എന്നാണ് വിളിക്കാറുള്ളത്. എന്നാലിപ്പോഴിതാ തന്നെ ആരും തല എന്നു വിളിക്കേണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അജിത്ത്. തന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് താരം ഇത് വ്യക്തമാക്കുന്നത്. തന്നെ തലയെന്നോ മറ്റുപേരുകളോ വിളിക്കരുതെന്നാണ് കുറിപ്പില്‍ പറയുന്നത്.

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച അജിത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്

”ബഹുമാന്യരായ മാധ്യമങ്ങള്‍, പൊതുജനങ്ങള്‍, കളങ്കമറ്റ ആരാധകരേ. എന്നെ അജിത്ത്, അജിത്ത്കുമാര്‍, അല്ലെങ്കില്‍ വെറും എകെ എന്നു വിളിക്കാനാണ് ആഗ്രഹിക്കുന്നത്. തല എന്നോ മറ്റു വിശേഷണങ്ങളോ എന്റേ പേരിനു മുന്നില്‍ ചേര്‍ക്കാന്‍ ആഗ്രഹമില്ല. എന്നെന്നും നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞ മനോഹര ജീവിതമുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.സ്‌നേഹത്തോടെ അജിത്ത്.”

വലിമൈ ആണ് അജിത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. അജിത്ത് ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുക. സിനിമയില്‍ ഷൂട്ടിങ്ങിലും സൈക്ലിങ്ങിലുമെല്ലാം തന്റെ കഴിവ് തെളിയിച്ച നടനാണ് അജിത്ത്.

Related Articles

Latest Articles