Monday, April 29, 2024
spot_img

ഒരു ദിവസം വിശന്നിരിക്കാം, പക്ഷേ സെക്‌സ് ഇല്ലാതെ പറ്റില്ല: സാമന്തയുടെ വാക്കുകൾകേട്ട് ഞെട്ടിത്തരിച്ച് ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയാണ് സാമന്ത. നേരത്തെ താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെയാണ്. നിലവിൽ നടി ബോളിവുഡിലേക്കും ഹോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്. എന്നാലിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പഴയൊരു വിഡിയോ ആണ്. ഭക്ഷണത്തേക്കാള്‍ പ്രധാന്യം സെക്‌സിന് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം.

2017 ലെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിപാടിയിലെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് സെക്‌സില്‍ നിന്നും ഫുഡില്‍ നിന്നും ഒന്നു തെരഞ്ഞെടുക്കാന്‍ ചോദ്യം വരുന്നത്. തുടർന്ന് ആദ്യം കുറച്ച് മടിച്ചെങ്കിലും അവസാനം സെക്‌സ് തെരഞ്ഞെടുക്കുകയായിരുന്നു നടി. ഒരു ദിവസം ഭക്ഷണമില്ലാതെ ഇരിക്കാനാവും പക്ഷേ സെക്‌സ് ഇല്ലാതെ പറ്റില്ല എന്നാണ് വിഡിയോയില്‍ പറയുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാന്‍ 2ല്‍ അഭിനയിച്ചതോടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ കഥാപാത്രം നിരൂപകപ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

Related Articles

Latest Articles