തെന്നിന്ത്യൻ സൂപ്പർ താരദമ്പതികളാണ് നടൻ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്നവരാണ് ആരാധകർ. അജിത്തിന്റെ കുടുംബ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫോട്ടോയ്ക്ക് ഇരട്ടി മധുരമെന്നാണ് ആരാധകർ കമന്റ് നൽകുന്നത്.

കഴിഞ്ഞ ദിവസം അജിത്തിന്റെ മകൻ ആദ്വിക്കിന്റെ ബെർത്ത്ഡേ ആയിരുന്നു. കുടുംബാംഗങ്ങളെല്ലാം ചേർത്ത് ആദ്വിക്കിന്റെ 7-ാം ജന്മദിനം ആഘോഷമാക്കിയിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ അധികം കുടുംബം പങ്കുവെക്കാത്തതിനാൽ ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം അജിത്തിന്റെ കുടുംബ ചിത്രമാണ്.

ശാലിനിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അജിത്തിന്റെ ഫൊട്ടോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മാത്രമല്ല പുതിയ ചിത്രം ‘വലിമൈ’ ബോക്സോഫിസിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് അജിത്. ‘വലിമൈ’ ബോക്സോഫിസിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് അജിത്. തിയേറ്ററുകളിൽ ചിത്രം വിജയകരമായി മുന്നേറുകയാണ്.

