Wednesday, November 4, 2026

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് dyfi പ്രവർത്തക നൽകിയ കേസിൽ, കീഴടങ്ങിയ ആകാശ് തില്ലങ്കേരിക്ക് ജാമ്യം ; നേരത്തെ പിടിയിലായ കൂട്ടാളികൾക്കും കോടതി ജാമ്യം അനുവദിച്ചു

കണ്ണൂർ : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഒളിവിലായിരുന്ന ശുഹൈബ് വധക്കേസ് പ്രതിയും ഇപ്പോൾ പാർട്ടി നേതൃത്വവുമായി നിരന്തരം കൊമ്പുകോർക്കുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ആകാശിന്റെ കൂട്ടാളികളായ ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു.

സംസ്ഥാന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പഴ്സനൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് ആകാശ് തില്ലങ്കേരിക്ക് എതിരെ പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ ആരോപണം. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹമാദ്ധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles