കണ്ണൂര്‍: ഇന്നലെ രാത്രി എകെജി സെന്റര്‍ അക്രമിച്ച സംഭവം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണിത്. സിപിഎമിനെ ഞാന്‍ പറയുന്നില്ല. എന്നാല്‍ ജയരാജനിതില്‍ പങ്കുണ്ട്.
ബോംബേറിഞ്ഞത് കോണ്‍ഗ്രസുകാരാണെന്ന് ഇപി ജയരാജന്‍ കണ്ടതുപോലെയാണ് പറഞ്ഞത്. സിസിടിവി ക്യാമറയില്ലാത്ത സ്ഥലത്ത് നിന്നും ബോംബെറിഞ്ഞത് എകെജി സെന്ററിനെ കുറിച്ചു നന്നായി അറിയാവുന്നയാളാണെന്ന് വ്യക്തമാണ്. ബോംബെറിഞ്ഞ സംഭവത്തിലെ പ്രതിയെ പിടിക്കാതെ കോണ്‍ഗ്രസുകാരെ പഴിചാരുന്നത് വീണ്ടും അക്രമമഴിച്ചു വിടാനാനാണ്.
കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കേരളത്തില്‍ വരുമ്പോള്‍ അക്രമം അഴിച്ചു വിടാന്‍ അത്ര ബുദ്ധി ശുന്യരാണോ കോണ്‍ഗ്രസുകാര്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വെള്ളിയാഴ്ച വരുമ്ബോള്‍ എംപി ഓഫിസ് അക്രമിച്ച വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എകെജി സെന്ററിനെതിരെ അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

