ഗോഹട്ടി: മണിപ്പുരിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 18 ആയി. പടിഞ്ഞാറന്‍ മണിപ്പുരിലെ നോനി ജില്ലയിലാണ് തോരാമഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലിലുണ്ടായത്. ടെറിട്ടോറിയില്‍ ആര്‍മി അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രദേശത്ത് ശക്തമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മണ്ണിടിഞ്ഞൂവീണതോടെ മേഖലയിലൂടെ ഒഴുകുന്ന ഇജയ് നദിയുടെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അണക്കെട്ടിനു സമാനമായ അവസ്ഥയില്‍ മണിക്കൂറുകള്‍കൊണ്ട് പ്രദേശം മാറി.
നോനിയിലെ മഖുവാം മേഖലയ്ക്കു സമീപമുള്ള ടുപുള്‍ യാര്‍ഡ് റെയില്‍വേ നിര്‍മാണ ക്യാമ്പിനു സമീപമാണ് അപകടമുണ്ടായത്. ടെറിട്ടോറിയല്‍ ആര്‍മിക്കായിരുന്നു ക്യാമ്പിന്റെ സുരക്ഷാചുമതല.

