Thursday, May 16, 2024
spot_img

നെ​ഞ്ചി​ൽ കു​ത്തിയത് ശി​വ​ര​ഞ്ജി​ത്ത് ; ന​സീം പി​ടി​ച്ചു​നി​ർ​ത്തി: എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കുത്തേറ്റ വിദ്യാർത്ഥിയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി. തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് ആണെന്നാണ് അഖില്‍ മെഡിക്കല്‍ കോളേജ് ഡോക്ടർക്ക് മൊഴി നൽകിയത്. ആക്രമിക്കാന്‍ ശിവരഞ്ജിത്തിനെ സഹായിച്ചത് യൂണിറ്റ് സെക്രട്ടറിയായ നസീം ആണ്. അക്രമിച്ച സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്‍റെ മൊഴിയില്‍ പറയുന്നു.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചപ്പോളാണ് അ​ഖി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ഡോ​ക്ട​റി​നോ​ടു വെളിപ്പെടുത്തിയത്. അ​ഖി​ലി​ന്‍റെ മൊ​ഴി അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ഡോ​ക്ട​ർ പോ​ലീ​സി​നു കൈ​മാ​റി. അഖിലിന്‍റെ മൊഴിയെടുക്കാന്‍ പോലീസ് ഡോക്ടറുടെ അനുമതി തേടിയിട്ടുണ്ട്. ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടാ​ൽ മാ​ത്ര​മേ മൊ​ഴി​യെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ അ​നു​മ​തി ന​ൽ​കു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ർ​ഷം ആ​സൂ​ത്രി​ത​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആറിലുള്ളത്. കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യെ പ്ര​കോ​പി​പ്പി​ച്ച് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. അ​ഖി​ലി​നെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ഫ്ഐ​ആ​റി​ലുണ്ട്.

അതേസമയം സംഘര്‍ഷം തങ്ങളെ അറിയിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ക്കു വീഴ്ച പറ്റിയെന്നും പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ വിവരം പോലീസിനെ അറിയിച്ചില്ല. ആന്‍റി റാഗിങ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല. കോളേജിനെതിരെ യുജിസിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles