Wednesday, May 29, 2024
spot_img

അഖില ഭാരത അയ്യപ്പ മഹാ ഭാഗവത സത്രത്തിന് ഇന്ന് കോടിയേറും, റാന്നി വൈക്കം തിരുവാഭരണ പാതയിൽ ഒരുങ്ങുന്നത് പരമ്പരാഗതമായ ശബരിമല ആചാര അനുഷ്ടാനങ്ങളുടെ പുനരാവിഷ്‌ക്കാരം, ഭക്തിസാന്ദ്രമായ മഹായാഗത്തിന്റെ ദൃശ്യങ്ങളുടെ തത്സമയ കാഴ്ച ഒരുക്കി തത്വമയി

റാന്നി: അഖിലഭാരത ശ്രീമത് അയ്യപ്പ മാഹാസത്രത്തിന് ഇന്ന് കോടിയേറും. ഡിസംബർ 15 മുതൽ 28 വരെയാണ് സത്രം നടക്കുക. വൃശ്ചികം 29 മുതൽ ധനു 13 വരെ റാന്നി വൈക്കം തിരുവാഭരണ പാതയിൽ നടക്കുന്ന ഈ മഹായാഗം പരമ്പരാഗതമായ ശബരിമല ആചാര അനുഷ്ടാനങ്ങളുടെ ഒരു പുനരാവിഷ്ക്കാരമാണ്. യാഗഭൂമിയിൽ ശബരിമല മാതൃകയിലുള്ള താൽക്കാലിക ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.

ഇവിടെ പ്രതിഷ്ഠിക്കാനുള്ള അയ്യപ്പ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നിന്നുള്ള രഥഘോഷയാത്ര ഇന്ന് സത്രവേദിയിൽ എത്തിച്ചേരും. സത്രത്തിൽ പാരായണം ചെയ്യാനുള്ള ഗ്രന്ഥം അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും, സത്രവേദിയിൽ ഉയർത്താനുള്ള കൊടിമരം തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും സത്രവേദിയിൽ എത്തിച്ചേരും. രാജകുടുംബാഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും കൊടിമരം ഏറ്റുവാങ്ങി ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി തിരുവനന്തപുരം ഹിന്ദു ധർമ്മ പരിഷത്തിന്റെയും ശില്പി ചക്കുളം ഹരിയുടെയും നേതൃത്വത്തിൽ ആഘോഷപൂർവ്വം എത്തിക്കുന്നത്തോടെയാണ് 15 ദിവസം നീണ്ടു നിൽക്കുന്ന മഹായാഗത്തിന് തുടക്കമാവുക. രാവിലെ മഹാഗണപതി ഹോമത്തോടെ യാഗത്തിന് തിരി തെളിഞ്ഞു.മഹായാഗത്തിന്റെ ദൃശ്യങ്ങളുടെ തത്സമയ കാഴ്ച ഒരുക്കി തത്വമയി.Live Link http://bit.ly/3Gnvbys

Related Articles

Latest Articles