Saturday, May 18, 2024
spot_img

അഖിലേഷ് യാദവ് ബിജെപിയിലേക്കോ?പൂജ നടത്തി രാഹുൽ ഗാന്ധി| RAHUL GANDHI

ഇന്ത്യ സഖ്യത്തിൽ നിന്ന് നേതാക്കളെല്ലാം ബിജെപിയിലേക്ക് കൊത്തൊഴുക്ക് നടത്തികൊണ്ടിരിക്കുമ്പോൾ ഭക്തി മാർഗം സ്വീകരിച്ചിരിക്കുകയാണ് രാഹുൽഗാന്ധി ഏതായാലും ഇന്ത്യ സാക്യം പൊളിഞ്ഞു നിക്കുമ്പോൾ രാഹുൽ ഗാന്ധി ഇതല്ലാതെ വെറ എന്തു ചെയ്യാൻ,ഇന്ത്യ മുന്നണിയിൽ കൂടുതൽ വിള്ളലുകൾ കൂടി വരുകയാണ് ,ജെഡിയുവിന് പിന്നാലെ ഇന്ത്യ മുന്നണിക്ക് തിരിച്ചടി നൽകി രാഷ്ട്രീയ ലോക്ദളും ബിജെപി സഖ്യത്തിന് ഒരുങ്ങുന്നു എന്നാണ് സൂചന . ആർഎൽഡിക്ക് നാല് ലോക്സഭാ സീറ്റുകൾ ബിജെപി നൽകിയേക്കും.. നിതീഷ് കുമാറിന്റെ ജെഡിയു മുന്നണി വിട്ടതിന്‍റെ ആഘാതം ഇന്ത്യ മുന്നണിയിൽ മാറിയിട്ടില്ല .

പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള ജയന്ത് ചൗധരി ബിജെപിയുമായി സഖ്യത്തിന് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. യുപിയിലെ 80 ലോക്സഭാ സീറ്റിൽ 7 എണ്ണം ആർഎൽഡിക്ക് നൽകാൻ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഏറെക്കുറെ ധാരണയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസ് ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആർഎൽഡി-ബിജെപി സഖ്യ ചർച്ചകളുടെ വിവരങ്ങൾ പുറത്തുവരുന്നത്.

അഖിലേഷ് യാദവ് നിർദേശിക്കുന്ന സ്ഥാനാർഥികളെ മൂന്ന് ലോക്സഭാ സീറ്റുകളിൽ ആർഎൽഡി ചിഹ്നത്തിൽ മൽസരിപ്പിക്കണമെന്ന നിർദേശം ജയന്ത് ചൗധരിയെ പ്രകോപിപ്പിച്ചതായാണ് സൂചന. കൈരന, ബാഗ്പത്, മഥുര, അംറോഹ സീറ്റുകൾ ബിജെപി ആർഎൽഡിക്ക് നൽകിയേക്കും. ആർഎൽഡിയുടെ മുന്നണി മാറ്റം മുസ്‌ലിം വോട്ട് ബാങ്കിലും വിള്ളലുണ്ടാക്കും. 2022 യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ആർഎൽഡി 33 സീറ്റിൽ മൽസരിക്കുകയും 9 ഇടത്ത് വിജയിക്കുകയും ചെയ്തു. ആർഎൽഡിയെ ഒപ്പം നിർത്താൻ അഖിലേഷ് യാദവ് അനുരഞ്ജന ചർച്ചകൾ നടത്തിവരികയാണ്.പാർട്ടിയെ ശക്തിപെടുത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടങിയ ന്യായി യാത്രയുടെ ആരംഭം മുതൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ് ന്യായി യാത്ര അവസാനിക്കുമ്പോഴേക്കും, കോൺഗ്രസ്സിൽ നേതാക്കൾ അവശേഷിക്കുമോ എന്നാണ് സംശയം,

Related Articles

Latest Articles