തിരുവനന്തപുരം: അയോദ്ധ്യയില്‍ നിന്ന് പുജിച്ച് കൊണ്ടു വന്ന അക്ഷതം കവടിയാര്‍ കൊട്ടാരത്തില്‍ വിതരണം ചെയ്തു. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിക്ക് സഹ പ്രാന്ത പ്രചാരക് വി. അനീഷ് അക്ഷതവും ശ്രീരാമക്ഷേത്രത്തിൻ്റെ ചിത്രവും കൈമാറി.
ജില്ല സംഘചാലക് എം. മുരളി, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എസ്. ദേവിദാസ്, ജില്ലാ സമ്പര്‍ക്ക് പ്രമുഖ് സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈമാസം 23 ന്അയോദ്ധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്ന മഹാ സമ്പര്‍ക്ക യഞ്ജത്തിൻ്റെ ഭാഗമായാണ് കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ച് അക്ഷതവും ശ്രീരാമക്ഷേത്രത്തിൻ്റെ ചിത്രവും കൈമാറിയത്. ജനുവരി ഒന്നുമുതൽ എല്ലാ വാർഡുകളിലും അക്ഷതം വിതരണം ചെയ്യുമെന്ന് അറിയിച്ചു

