Friday, May 3, 2024
spot_img

സമനില കുരുക്കിൽ അൽ നാസർ!ലക്ഷ്യമറിയാതെ റൊണാൾഡോ

സൗദി ലീഗിൽ അൽ നാസറിന് മോശം ദിനം. പോയിന്റ് ടേബിൾ പതിനൊന്നാം സ്ഥാനത്തുള്ള അൽ ഫെയ്‌ഹയാണ് അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയത്. സമനിലയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അൽ എത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർന്നു. ആക്രമിച്ചു കളിച്ചുവെങ്കിലും ഫിനിഷിങിലെ പോരായ്മകളാണ് അൽനാസറിനെ വിജയത്തിൽ നിന്ന് പിന്നോട്ട് വലിച്ചത്. ഇതിനിടയിൽ എൺപതാം മിനുട്ടിൽ അൽ നാസർ താരം ടാലിസ്കാ അതിവേഗ പ്രതിക്രമണത്തിലൂടെ കുതിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഓഫ് സൈഡ് കുരുക്കിൽ കുരുങ്ങി.

അൽ നാസർ തൊടുത്ത 15 ഷോട്ടുകളിൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ കേവലം മൂന്നെണ്ണം മാത്രമാണ്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത ഷോട്ടുകളിൽ ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിയില്ല. അതിനാൽ തന്നെ അൽ നാസറിന്റെ മധ്യ നിര രൂപപ്പെടുന്ന അവസരങ്ങൾ ബോക്സിലേക്ക് കടക്കാതിരിക്കാൻ അൽ ഫെയ്‌ഹയുടെ അച്ചടക്കമുള്ള പ്രതിരോധം പ്രത്യേകം സൂക്ഷിച്ചു.

അതേസമയം അൽ വെഹ്‌ദക്ക് എതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് അൽ എത്തിഹാദ് ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. സൗദി ലീഗ് അവസാനിക്കാൻ ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയുള്ള മത്സരങ്ങൾ അൽ നാസറിന് നിർണായകമാണ്.

Related Articles

Latest Articles