ഇസ്ലാമിക ഭീകര സംഘടനയായ അൽഖ്വയിദയുടെ ദക്ഷിണേഷ്യൻ തലവൻ അസിം ഒമർ കൊല്ലപ്പെട്ടു . അഫ്‌ഗാനിസ്ഥാനിലെ വടക്കൻ ഹെൽമാൻഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയിൽ വച്ച് അമേരിക്കൻ-അഫ്‌ഗാൻ സേനകൾ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.മേഖലയിലെ പല അക്രമ പരമ്പരകളുടെയും സ്ഫോടങ്ങളുടെയും മുഖ്യ സൂത്രധാരൻ ആയിരുന്നു ഒമർ .
ഇക്കാര്യം അഫ്‌ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 2014 മുതൽ അൽഖ്വയിദയെ നയിക്കുന്ന കൊടും ഭീകരനാണ് അസിം ഒമർ . ഉത്തർ പ്രദേശിലെ സംഭാലിൽ നിന്നും 1990ൽ പാകിസ്ഥാനിലേക്ക് തീവ്രവാദത്തിനായി നാടുവിട്ട ശേഷമാണു അൽഖ്വയിദയുടെ തലവനാകുന്നത്.

