ജമ്മുകശ്മീർ: അൽ ഖ്വയ്ദ ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്.ഫയാസ് കുമാർ, ഓവൈസ് ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവർ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അൻസാർ ഗസ്വതുൽ ഹിന്ദിന്റെ സജീവ പ്രവർത്തകരാണ്. ഇവർ നിരവധി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.പോലീസ് സംഘത്തെ അക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥനെ ഗുരുതരമായി പരിക്കേറ്റൽപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളാണ് കൊല്ലപ്പെട്ടവർ. ചിനിവുഡൂർ പ്രദേശത്താണിവർ ആക്രമണം നടത്തിയത്.
ഇതിനു മുൻപും ഭീകരരെ സുരക്ഷാ സേന കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ബാരമുള്ള ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ജെയ്‌ഷെ ഇ-മുഹമ്മദ് ഭീകരരെ സേന വധിച്ചത്. രാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ പരിസരവാസികൾക്കും പരിക്കേറ്റിരുന്നു.

