അൽ ഖ്വയ്ദയുടെ വൺ ഉമ്മ മാഗസിൻ
ബംഗളൂരു: കർണാടകയിലെ ഹിജാബ് വാദികളെ വാനോളം പുകഴ്ത്തി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ഉപേക്ഷിക്കാൻ മുസ്ലീം രാജ്യങ്ങളോട് അൽ ഖ്വയ്ദ ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീം വിഭാഗം സഹായിക്കണമെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയിലൂടെയാണ് അൽ-ഖ്വയ്ദയുടെ ആവശ്യപ്പെട്ടത്. പ്രസിദ്ധീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൂപുർ ശർമ്മയ്‌ക്കും എതിരെയും ലേഖനങ്ങളുണ്ട്.
ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലീം രാജ്യങ്ങൾ തയ്യാറാവണം. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കി ഇന്ത്യയ്‌ക്ക് എതിരെ മുസ്ലീം ജനതയും ഇസ്ലാമിക രാഷ്‌ട്രങ്ങളും ഒന്നിക്കണമെന്ന് അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കർണാടകയിൽ ഹിജാബിന് വേണ്ടി വാദിക്കുന്നവരെ ഹീറോകൾ എന്നാണു അൽ ഖ്വയ്ദ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഹിന്ദു സർക്കാരിനെതിരെ ഐക്യപ്പെടണം. മുസ്ലീം വിഭാഗത്തിൽ നിന്നുള്ള മൗനമാണ് പരിധികൾ കടന്ന് പ്രവാചകനെ അപമാനിക്കാൻ ഇന്ത്യയിലെ ഹിന്ദു സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും മാസികയയിൽ പരാമർശമുണ്ട്.
കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാക്കളെ കുറിച്ച് അയ്മാൻ അൽ-സവാഹിരി വിവരിക്കുന്ന ”സഹാബ്” ലേഖനങ്ങളും പ്രസിദ്ധീകരണത്തിലുണ്ട്. എന്നാൽ സവാഹിരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെ കുറിച്ചുള്ള വ്യക്തത ലേഖനങ്ങൾ തരുന്നില്ല.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…