Saturday, September 26, 2026

അലൻ ശുഹൈബിന്റെ പിതാവ് സിപിഎമ്മിനെതിരെ മത്സരിക്കുന്നു,പാർട്ടിയുടെ നയവ്യതിയാനത്തിൽ പ്രതിഷേധം

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്‍റെ പിതാവ് കോഴിക്കോട് ആര്‍.എം.പി സ്ഥാനാര്‍ഥിയാകും. അലന്‍റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് ആണ് ആർ.എം.പി സ്ഥാനാർഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് കെ മുഹമ്മദ് ഷുഹൈബ് മല്‍സരിക്കുന്നത്. സി.പി.എമ്മിന്‍റെ നയവ്യതിയാനത്തിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥിയാകുന്നതെന്ന് മുഹമ്മദ് ഷുഹൈബ് പ്രതികരിച്ചു. സി.പി.എം കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

Related Articles

Latest Articles