Monday, December 29, 2025

തൊഴിലുറപ്പ് തൊഴിലാളികൾ തമ്മിൽ കയ്യാങ്കളി: എ ഡി എസിന് വെട്ടേറ്റു, ബന്ധു കസ്റ്റഡിയില്‍

ആലപ്പുഴ : മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിയെ ബന്ധു വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് പരിക്കേറ്റത്.

സംഭവത്തില്‍ ബന്ധുവായ ജിജിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.

ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ച ശേഷം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് രേണുകയെ ജിജി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ രേണുകയെ മറ്റുള്ളവര്‍ ചേര്‍ന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Latest Articles