Sunday, May 19, 2024
spot_img

ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ച നിലയിൽ. ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നയാളെ ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തീർത്ഥശേരി ജംഗ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ് മരിച്ചത്. 45 വയസ്സായിരുന്നു.

രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles