തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വില ഉയർന്നുതന്നെ. സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. 480 രൂപയുടെ വർധനവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി. വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 4835 രൂപയാണ് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വില.
വെളളിയാഴ്ച ചെറിയ രീതിയിൽ കുറവ് വന്നെങ്കിലും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ശനിയാഴ്ച ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല.
കഴിഞ്ഞ ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഇപ്പോഴത്തെ വിപണി വില 3995 രൂപയാണ്. ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 45 രൂപയായി വർധിച്ചിരുന്നു. അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്.

