Thursday, March 28, 2024
spot_img

ആൽബർട്ട് ഐൻസ്റ്റീന്റെ അപൂർവ്വ കൈയ്യെഴുത്തുപ്രതി വിറ്റത് 96 കോടിയ്ക്ക്

പ്രമുഖ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റീന്റെ (Albert Einstein)അപൂർവ്വ കൈയ്യെഴുത്തുപ്രതി വിറ്റത് 96 കോടിയ്ക്ക്. 17 മുതൽ 26 കോടി രൂപ വരെയാണ് ലേലത്തിൽ പരാമർഷിച്ചിരുന്നത്. എന്നാൽ അതിലും വലിയ വിലയ്ക്കാണ് ബുക്ക് വിറ്റത്. ഫ്രാൻസിലെ പാരീസിലാണ് 54 പേജുള്ള കൈയ്യെഴുത്തുപ്രതി ലേലത്തിന് വച്ചത്. ടി.വി മുതൽ ബഹിരാകാശ പേടകം വരെയുള്ളവയുടെ നിർമാണത്തിന് സഹായിച്ച പ്രശസ്തമായ ആപേക്ഷികതാ സിദ്ധാന്തവുമായി ബന്ധപ്പെട്ട കുറിപ്പുകളാണ് ഇവയെന്ന് ബ്രിട്ടീഷ് ലേല കമ്പനിയായ ക്രിസ്റ്റീസ് അവകാശപ്പെട്ടു. ഐൻസ്റ്റീന്റെ എഴുത്തുകൾ മുൻകാലങ്ങളിലും ലേലം ചെയ്തിട്ടുണ്ടെങ്കിലും അപൂർവ്വമായ ഈ കൈയ്യെഴുത്തുപ്രതിക്ക് കൂടുതൽ തുക ലഭിക്കുമെന്ന് ക്രിസ്റ്റീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു

1913-14 കാലത്താണ് ഐൻസ്റ്റീനും സുഹൃത്തായ എഞ്ചിനീയർ മൈക്കിൾ ബെസോയും ചേർന്ന് ഇത് എഴുതിയതെന്നാണ് കരുതപ്പെടുന്നത്. അക്കാലത്താണ് പ്രപഞ്ചത്തിന്റെ നിഗൂഢതകളെ കുറിച്ച് ഐൻസ്റ്റീൻ പഠിക്കുന്നത്. ബുധഗ്രഹത്തിന്റെ സഞ്ചാരപാതയെ കുറിച്ചും കൈയ്യെഴുത്തു പ്രതിയിൽ പരാമർശമുണ്ട്. ഈ ചർച്ചകളാണ് പിന്നീട് ആപേക്ഷികതാ സിദ്ധാന്തം രൂപപ്പെടുത്താൻ സഹായിച്ചത്. കൈയ്യെഴുത്തു പ്രതിയിലെ 54ൽ 24 പേജ് ഐൻസ്റ്റീനാണ് എഴുതിയിരിക്കുന്നത്. ബെസ്സോയാണ് 28 പേജ് എഴുതിയത്. ബാക്കി പേജുകൾ രണ്ടു പേരും ചേർന്നാണ് എഴുതിയിരിക്കുന്നത്.

Related Articles

Latest Articles