കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം; പ്രവർത്തകർ ജീവനക്കാരെ മർദ്ദിച്ചു

0

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐ (SFI) പ്രവർത്തകരുടെ അഴിഞ്ഞാട്ടം. യൂണിവേഴ്‌സിറ്റി പരീക്ഷാ ഭവനിലാണ് സംഘർഷം ഉണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. പരീക്ഷ ഭവനിലെ ജീവനക്കാരെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചു.പരീക്ഷാ ഭവനിൽ കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ എത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു എന്നാണ് ആരോപണം ഉയരുന്നത്.

എന്നാൽ പരീക്ഷാ ഭവനിലെ ഹിസ്റ്ററി വിഭാഗത്തിൽ അതിക്രമിച്ചു കയറിയതാണ് സംഘർഷത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനെത്തിയ ആംബുലൻസും എസ്എഫ്‌ഐക്കാർ തടഞ്ഞു. പിന്നീട് പോലീസ് ജീപ്പിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കനത്ത പ്രതിഷേധമാണ് പ്രവർത്തകരെ ഉയരുന്നത്.