Sunday, April 28, 2024
spot_img

ചാള്‍സ് ഡാര്‍വിന്റെ ‘പരിണാമ സിദ്ധാന്തം’ മോഷണം പോയി ; നഷ്ടപ്പെട്ടത് ദശലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള പുസ്തകങ്ങൾ

ലണ്ടൺ: വിഖ്യാത ശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള ആശയങ്ങള്‍ ഉള്‍പ്പെടെയുള്ള ‘ട്രീ ഓഫ് ലൈഫ്’ രേഖാചിത്രം അടങ്ങിയ രണ്ട് നോട്ട്ബുക്കുകള്‍ മോഷണം പോയതായി കാംബ്രിജ് സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. 1837ലെ എച്ച്‌എംഎസ് ബീഗിള്‍ യാത്രയ്ക്കു ശേഷം ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ലെതര്‍ നോട്ട്ബുക്കുകള്‍ ലൈബ്രറിയിലെത്തിച്ചത്. ദശലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള പുസ്തകങ്ങളാണ് നഷ്ടപ്പെട്ടത്.
ജീവിവര്‍ഗത്തിന്റെ പരിണാമത്തിന്റെ നിരവധി സാധ്യതകള്‍ കാണിക്കുന്ന ഒരു രേഖാചിത്രം വരച്ച അദ്ദേഹം പിന്നീട് 1859ല്‍ എഴുതിയ ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ്’ എന്ന പുസ്തകത്തില്‍ കൂടുതല്‍ വികസിതമായ ഒരു ചിത്രം പ്രസിദ്ധീകരിച്ചു. കാംബ്രിജ് സര്‍വകലാശാലയുടെ വിശാലമായ ലൈബ്രറിയില്‍ നിന്ന് 2001ലാണ് നോട്ട്ബുക്കുകള്‍ കാണാതായത്. അവിടെ ഫോട്ടോഗ്രഫി നടത്താനായി പ്രത്യേക ശേഖരങ്ങളില്‍ നിന്ന് മറ്റു മുറികളില്‍ നിന്ന് മാറ്റിയ ശേഷമാണ് ഇവ കാണാതായത്. 10 മില്ല്യണ്‍ പുസ്തകങ്ങളും മാപ്പുകളും കൈയെഴുത്തുപ്രതികളും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡാര്‍വിന്‍ ആര്‍ക്കൈവുകളിലൊന്നായ കെട്ടിടത്തില്‍ രേഖകള്‍ ഫയല്‍ ചെയ്തതില്‍ പിശകുണ്ടായെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.

Related Articles

Latest Articles