Saturday, May 18, 2024
spot_img

സംസ്ഥാനത്തെ മദ്യപാനികൾക്കിന്ന് കരിദിനം !!
മദ്യവില കുത്തനെ ഉയരും; 999 രൂപ വരെ ബോട്ടിലിന് 20 രൂപ,
1000ത്തിന് മുകളില്‍ വിലയുള്ള ബോട്ടിലിന് 40 രൂപ സെസ് ആയി കൊടുക്കേണ്ടി വരും!!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മദ്യത്തിനു പൊള്ളുന്ന വില. പുതിയ ബജറ്റ് പ്രകാരം മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സംസ്ഥാനത്തു വർധിക്കുക.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തുന്നത് .ഇതിന്റെ ഭാഗമായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് പൊതുജനം സ്വന്തം പോക്കറ്റിൽ നിന്ന് അധികമായി കൊടുക്കണം.

Related Articles

Latest Articles