തിരുവനന്തപുരം : കീഴാറ്റിങ്ങലിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. മൂന്നുപേരുടെ നില ഗുരുതരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി. കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യാകേന്ദ്രത്തിന് സമീപത്തെ കാരാംകുന്ന് റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യപ സംഘങ്ങൾ തമ്മിൽ തെറ്റിയതാണ് അക്രമം നടക്കാൻ കാരണമെന്ന് കടയ്ക്കാവൂർ പോലീസ് അറിയിച്ചു.
ഷിജു (32), ബിനോസ്, രാജേഷ്, പ്രതീഷ്, ചിക്കു എന്നിവർക്കാണ് കുത്തേറ്റത്. ഷിജു, ബിനോസ്, മറ്റൊരാൾ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് ബൈക്കിലെത്തിയ കടയ്ക്കാവൂർ മേഖലയിലെ മൂന്നംഗസംഘവും ഷിജുവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.
കടയ്ക്കാവൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്ന് കടയ്ക്കാവൂർ പൊലീസ് അറിയിച്ചു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്റാന് : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന് വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…