Sunday, May 12, 2024
spot_img

ബെഹ്രയ്ക്ക്‌ വീണ്ടും കുരുക്ക്: പോലീസിന്റെ സിംസ് പദ്ധതിയിലും തിരിമറിയെന്ന് ആക്ഷേപം

തിരുവനന്തപുരം: കെല്‍ട്രോണിനെ മുന്‍ നിര്‍ത്തി പോലീസിന്റെ സിംസ് പദ്ധതിയിലും തിരിമറിയെന്ന് ആക്ഷേപം. സ്വകാര്യ സ്ഥാപനങ്ങളില്‍ സിസിടിവികളും സെര്‍വറുകളും സ്ഥാപിച്ച് പോലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. പോലീസ് ആസ്ഥാനത്താണ് ഇതിന്റെ കണ്‍ട്രോള്‍ റൂം.

സിംസ് പദ്ധതിയുടെ നടത്തിപ്പ് കെല്‍ട്രോണിനായിരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ കാമറയുള്‍പ്പെടെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്നൊരു പങ്ക് പോലീസിന് നല്‍കും. സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ എസ്പിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതിനെതിരെ പോലീസിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് പണം ഈടാക്കുന്നതിന് പോലീസിനെ മുന്‍നിര്‍ത്തി യുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം.

Related Articles

Latest Articles