Tuesday, May 14, 2024
spot_img

1947 ലെ അരും കൊലക്ക് കാലം കരുതിവച്ച തിരിച്ചടി; സംവിധായകൻ അലി അക്ബർ രാമസിംഹനായി

ഇസ്ലാം മതം വിടുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുകയാണ്. സംവിധായകൻ അലി അക്ബർ ഇന്നലെ സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തി. ദേശീയതക്കൊപ്പം നിന്ന് നിലപാടെടുത്തിരുന്ന അലി അക്ബറിനെതിരെ മത മൗലികവാദികൾ കടുത്ത വിമർശനമുയർത്തിയിരുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർത്ത സംവിധായനാണ് ശ്രീ. അലി അക്ബർ. ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്നും രാമസിംഹൻ എന്ന പേര് സ്വീകരിക്കുകയാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് വന്ന ഉണ്യാൻ സാഹിബ് അന്ന് സ്വീകരിച്ച പേരാണ് രാമസിംഹൻ. മതം മാറിയതിന്റെ പേരിൽ 1947 ഓഗസ്റ്റ് 2 ന് മത മൗലിക വാദികൾ അദ്ദേഹത്തെയും സഹോദരനെയും ഇരു കുടുംബങ്ങളെയും കൂട്ടക്കൊല ചെയ്തിരുന്നു. ഈ ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണ് അലി അക്ബർ രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്. അലി അക്ബറും പത്നിയും പരമ്പരാഗത വേഷങ്ങളണിഞ്ഞ് മത ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രമുഖർ പങ്കുവച്ചിട്ടുണ്ട്.

അലി അക്ബറും ഭാര്യയും ഭാര്യയും കാലത്തിന്റെ തിരിച്ചടി എന്ന പോലെ 1947 ഓഗസ്റ്റ് 2 നു ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതിനു ആരും കോല ചെയ്യപ്പെട്ട ഉണ്യാൻ സാഹിബ് എന്ന രാമസിംഹന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മാർഗ്ഗം സ്വീകരിച്ച് അതെ പേരിൽ തന്നെ അറിയപ്പെടാൻ ആഗ്രഹിക്കുന്നു. മതം വിട്ടവർക്ക് ശിക്ഷ നൽകണമെന്ന ദൈവ കൽപ്പന നടപ്പിലാക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ഫേസ്ബുക്കിൽ കുറിച്ചു. ‘ചരിത്രം ആവർത്തിക്കുന്നു അലി അക്ബർ രാമസിംഹനായി’ എന്ന് ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥും ഫേസ്ബുക്കിൽ കുറിച്ചു. മലബാറിലെ ഹിന്ദു നരഹത്യക്ക് നേതൃത്വം നൽകിയ വാരിയം കുന്നനെ മഹത്വവൽക്കരിച്ച് സിനിമയൊരുക്കാൻ ചില സിനിമാ പ്രവർത്തകർ നടത്തിയ ശ്രമത്തിനെതിരെ യഥാർത്ഥ ചരിത്രം തുറന്നുകാട്ടിയ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് രാമസിംഹൻ ആയി മാറിയ അലി അക്ബർ.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ

Related Articles

Latest Articles