Thursday, January 1, 2026

ഞങ്ങളുടെ കുഞ്ഞ്… ഉടന്‍ വരുന്നു…! ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ആലിയഭട്ടും രൺബീർ കപൂറും, ആശംസകളുമായി ആരാധകർ

ബോളിവുഡ് താരജോഡിയായ ആലിയഭട്ടും രൺബീർകപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോയില്‍ അള്‍ട്രാസൗണ്ട് ചെയ്യുന്നതും ഒപ്പം അടുത്തിരിയ്ക്കുന്ന രണ്‍ബീര്‍ കപൂറിനേയും കാണാം. ‘ഞങ്ങളുടെ കുഞ്ഞ്… ഉടന്‍ വരുന്നു…!’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ആലിയയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ആലിയയുടെ ഈ പോസ്റ്റ് കണ്ട് ആരാധകര്‍ അമ്പരന്നുവെങ്കിലും ബോളിവുഡും ആരാധകരും താരങ്ങളെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ്.

ഈ വര്‍ഷം നവംബറില്‍ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്…! ഇരുവരും ഡോക്ടറെ പതിവായി സന്ദര്‍ശിക്കുന്നുണ്ട് എന്നും ആലിയ ഗര്‍ഭകാലം ആസ്വദിക്കുകയാണ് എന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ഈ വര്‍ഷം ഏപ്രില്‍ 14 നായിരുന്നു ഇരുവരുടെയും വിവാഹം. സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ആലിയയും രണ്‍ബീറും ഒന്നിച്ചെത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് സന്തോഷ വാര്‍ത്തയും ഒപ്പമെത്തിയത്.

 

Related Articles

Latest Articles