Sunday, November 8, 2026

ലോക വൈ-ഫൈ ദിനത്തിൽ കാശ്മീരിന് സമ്മാനം: ശ്രീനഗര്‍ അടക്കം കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ച് പിയൂഷ് ഗോയല്‍

ശ്രീനഗര്‍: കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. റെയില്‍വേയുടെ റെയില്‍വയര്‍ വൈ-ഫൈ ഇനിമുതല്‍ ജമ്മു കശ്മീരിലെ എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക വൈ-ഫൈ ദിനമായ ഇന്ന് തന്നെ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തൊട്ടാകെ 6000-ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കാണിതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. അതേസമയം റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച്‌ ഇന്ത്യന്‍ റെയില്‍വേ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അതിവേഗ വൈ-ഫൈ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles