Tuesday, May 28, 2024
spot_img

മകള്‍ക്കെതിരായ ബാര്‍ നടത്തിപ്പ് ആരോപണം;നിയമപോരാട്ടത്തിന് തുടക്കമിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചു

മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപത്തില്‍ നിയമപോരാട്ടത്തിന് തുടക്കമിട്ട് സ്മൃതി ഇറാനി. ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി വക്കീല്‍ നോട്ടീസയച്ചു. പവന്‍ ഖേര, ജയറാം രമേശ്, നെട്ട ഡിസൂസ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. തന്റെ മകള്‍ക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് സ്മൃതി ഇറാനി നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഗോവയിലെ ‘സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍’ കേന്ദ്രമന്ത്രിയുടെ കുടുംബമാണ് നിയന്ത്രിക്കുന്നതെന്നും മകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. മരിച്ചയാളുടെ പേരില്‍ മന്ത്രിയുടെ മകള്‍ സോയിഷ് ഇറാനി ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നും നേതാക്കള്‍ ആരോപണം ഉന്നയിച്ചു. എന്റെ മകള്‍ കോളേജ് വിദ്യാര്‍ഥിനിയാണെന്നും അവള്‍ ഒരു ബാറും നടത്തുന്നില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

Related Articles

Latest Articles