Tuesday, November 3, 2026

പൊലീസുകാരന് 45 ലക്ഷം രൂപയുടെ ബാ​ഗ് ലഭിച്ചു;ഉടനെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു;പാരിതോഷികം പ്രഖ്യാപിച്ച് അഡിഷനല്‍ പൊലീസ് സൂപ്രണ്ട്

റായ്പുര്‍: റോഡില്‍ നിന്ന് ലഭിച്ച പണമടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. ഛത്തീസ്ഗഡിലെ നവ റായ്പുരിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ നിലംബര്‍ സിന്‍ഹയാണ് ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്.രാവിലെ മനാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡിന്റെ ഒരു ഭാഗത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 2000, 500 നോട്ടുകളടങ്ങിയ 45 ലക്ഷം രൂപയായിരുന്നു.

പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി മനാ സ്റ്റേഷനിലെ അഡിഷനല്‍ പൊലീസ് സൂപ്രണ്ട് സുഖാനന്ദന്‍ റാത്തോഡ് പറഞ്ഞു. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

Related Articles

Latest Articles