ലക്നൗ : ഹിന്ദു യുവാവിനോട് സംസാരിച്ചെന്നാരോപിച്ച് മുസ്ലീം പെൺകുട്ടികളെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച് ഇസ്ലാമിസ്റ്റുകൾ. പെൺകുട്ടികളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രധാന പ്രതിയായ മുഹമ്മദ് മെഹ്താബിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലക്നൗവിൽ ഇന്നലെയായിരുന്നു സംഭവം. 16 ഉം, 17 ഉം വയസ്സുള്ള കുട്ടികളാണ് ആക്രമണത്തിനിരയായത്.
ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടികൾ തിരികെ വീട്ടിലേക്ക് പോകുകയായിരിന്നു. ഇതിനിടെ ബൈക്കിൽ അവിടെയെത്തിയ യുവാവ് ഇവരോട് വഴി ചോദിക്കുകയും പെൺകുട്ടികൾ വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇത് കണ്ട ഇസ്ലാമിസ്റ്റുകൾ പെൺകുട്ടികളെ വളയുകയായിരുന്നു. യുവാവ് ആരാണെന്നും എന്താണ് പറഞ്ഞതെന്നും ഇവർ പെൺകുട്ടികളോട് ചോദിച്ചു. വഴി ചോദിച്ചതാണെന്ന് പെൺകുട്ടികൾ മറുപടിയും നൽകി. എന്നാൽ ഇത് വിശ്വസിക്കാതിരുന്ന ഇസ്ലാമിസ്റ്റുകൾ പെൺകുട്ടികളെ റോഡിൽ വച്ച് ആൾക്കൂട്ട വിചാരണ ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ഇതോടെ പെൺകുട്ടികളിൽ ഒരാൾ സഹോദരനെ വിളിക്കാൻ ഫോണെടുത്തു. എന്നാൽ ഈ ഫോൺ ഇവർ എടുത്ത് വലിച്ചെറിയുകയായിരുന്നു. യുവാവിന്റെ കൈവശം ഒരു സമ്മാന പൊതി ഉണ്ടായിരുന്നു. ഇത് കുട്ടികൾ നൽകിയതാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
വഴി ചോദിച്ച യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും ഹിന്ദുവല്ലെന്ന് വ്യക്തമായി. ഇതോടെയാണ് പെൺകുട്ടികളെ ഇസ്ലാമിസ്റ്റുകൾ പോകാൻ അനുവദിച്ചത്.

