Wednesday, September 30, 2026

അല്ലൂരി സീതാരാമ രാജു ഭാരതമാതാവിന്റെ മോചനത്തിനായി പോരാടായ അല്ലൂരി സീതാരാമ രാജുന്റ ചരിത്രം

‘‘ഏതാനും വര്‍ഷങ്ങളിലോ, ഏതാനും പ്രദേശങ്ങളിലോ, ഏതാനും ആളുകളിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ള ത്യാഗങ്ങളുടെ ചരിത്രമാണത്. അല്ലൂരി സീതാരാമ രാജു ഭാരതമാതാവിന്റെ മോചനത്തിനായി പോരാടി. ബ്രിട്ടിഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ ഭയപ്പെട്ടില്ല. ഗോത്രവര്‍ഗക്കാരുടെ ധീരതയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ് അദ്ദേഹം.രാജ്യത്തിനാകെ പ്രചോദനമാണ് അദ്ദേഹം. മഹാനായ ആ നേതാവിന്റെ കാല്‍പ്പാടുകള്‍ നമ്മള്‍ പിന്തുടരണം’’– സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി, ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ആന്ധ്രപ്രദേശിലെ ഭീമാവരത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഭീമൻ പ്രതിമയുടെ അനാച്ഛാദനം. തെലുങ്കില്‍ ആരംഭിച്ച തന്റെ പ്രസംഗത്തില്‍ അല്ലൂരി സീതാരാമ രാജുവിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി വാനോളം പുകഴ്ത്തി.

അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. അല്ലൂരിയുടെ അനന്തരവന്‍ അല്ലൂരി ശ്രീരാമ രാജുവിനെയും പ്രധാനമന്ത്രി വാക്കുകളാൽ ആദരിച്ചു. തന്റെ സര്‍ക്കാര്‍ ആദിവാസി, ഗോത്രവിഭാഗങ്ങള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങൾ എണ്ണിപ്പറഞ്ഞു. ആന്ധ്രയിലെ വിശാഖപട്ടണത്ത് ആദിവാസി ഗവേഷണ സ്ഥാപനവും ലംബസിങ്കിയില്‍ അല്ലൂരി സ്മാരക മ്യൂസിയവും സ്ഥാപിക്കുമെന്നും മൊഗല്ലുവിലെ അല്ലൂരി ധ്യാന മന്ദിർ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ആരാണ് അല്ലൂരി സീതാരാമ രാജു?

1897 ജൂലൈ നാലിന് വിശാഖപട്ടണത്ത് ജനിച്ച അല്ലൂരി സ്‌കൂൾ വിദ്യാഭ്യാസകാലത്ത്, പിന്നീട് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ മദൂരി അന്നപൂർണ്ണയ്യയുടെ സുഹൃത്തായി. ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച അല്ലൂരി വനമേഖലയിൽ താമസമുറപ്പിച്ചു. കിഴക്കൻ ഗോദാവരിയിലെ വനമേഖലയിൽ അല്ലൂരി ബ്രിട്ടീഷ് വനനിയമങ്ങൾ ആദിവാസികളിൽ വിതച്ച നാശം നേരിൽ കണ്ടു. ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അല്ലൂരി നേതൃത്വം നൽകി. കാടിന്റെ നായകൻ എന്നർത്ഥം വരുന്ന മന്യം വീരുടു എന്നദേഹം അറിയപ്പെട്ടു.

 

Related Articles

Latest Articles