Monday, April 29, 2024
spot_img

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് ഇന്ന് കൊടിയേറും ; സമാപനം തിരുവാറാട്ടോടുകൂടി നവംബർ ഒന്നിന്

ചരിത്ര പ്രസിദ്ധമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവം 2022ന് ഇന്ന് കൊടിയേറും. തുലാം മാസത്തിലെ അത്തത്തിനു കൊടിയേറി തിരുവോണത്തിന് ആറാട്ടു നടക്കുന്ന വിധത്തിലാണ് അൽപശി ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. നവംബർ 1നാണ് ഇത്തവണത്തെ അൽപശി ആറാട്ട്. അതിനു മുന്നോടിയായ വലിയ കാണിക്ക ഒക്ടോബർ 30 നും പള്ളിവേട്ട ഒക്ടോബർ 31നും നടക്കും.

പണ്ടൊക്കെ ദീപാവലി കുളിച്ചു കൊടിയേറുകയെന്ന സങ്കൽപമുണ്ടായിരുന്നു. ദീപാവലിയുമായി അടുത്താണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. പത്തു ദിവസം നീളുന്ന ആഘോഷമായ ശിവേലിയുടെ തുടർച്ചയായിട്ടാണ് ആറാട്ടു ഘോഷയാത്ര പുറപ്പെടുന്നത്.പുഷ്പാഞ്ജലിസ്വാമിയാരുടെ സാന്നിധ്യത്തിൽ ശ്രീ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവാമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തു ചേരുന്ന എട്ടരയോഗത്തിൽവച്ചു തിരുവിതാംകൂർ മഹാരാജാവിന് ഉത്സവ നടത്തിപ്പിന്റെ ചുമതല നൽകുന്ന അനുജ്ഞ ചടങ്ങോടെ ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾക്കു തുടക്കമാവുക.

എട്ടാം ഉത്സവ ദിവസമാണ് വലിയ കാണിക്ക നടക്കുന്നത്. രാത്രി ശിവേലിയോടനുബന്ധിച്ചാണിതു നടക്കുക. അതിൽ പുഷ്പാഞ്ജലി സ്വാമിയാരും പങ്കെടുക്കും. അദ്ദേഹം ആദ്യത്തെ കാണിക്ക സമർപ്പണം നടത്തും. തുടർന്ന് മഹാരാജാവ് പിന്നാലെ ഭക്ത ജനങ്ങളും കാണിക്കയർപ്പിക്കും.

ഒൻപതാം ഉത്സവ ദിവസമാണു പള്ളിവേട്ട. അധർമത്തിനെ വേട്ടയാടാൻ ദേശദേവനായ ശ്രീപദ്മനാഭൻ ആയുധപാണിയായി എഴുന്നള്ളുന്നുവെന്നാണു വിശ്വാസം. ലളിതവും പ്രൗഡവുമായ ഘോഷയാത്രയാണ് ആറാട്ട്

Related Articles

Latest Articles