Monday, May 20, 2024
spot_img

ആലുവയില്‍ റെയില്‍ പാതയിൽ അപകടം; യുവാവിന്റെ കൈ അറ്റു

ആലുവ: ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയില്‍ പാതയിൽ അപകടം. റെയില്‍ പാത മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച്‌ യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലത് കൈ ആണ് അപകടത്തിൽ നഷ്ടമായത്. റെയില്‍ പാത മുറിച്ച്‌ കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശദാബ്ദിയാണ് യുവാവിനെ ഇടിച്ചത്.

ട്രാക്കില്‍ ചോര വാര്‍ന്ന് കിടന്ന ഇയാളെ റെയില്‍വെ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആലുവ പുളിഞ്ചുവട് ഉള്ള റെയില്‍ പാത വളവുള്ള ഭാഗമാണ്. അതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

റെയില്‍വെ ലൈന്‍ മുറിച്ച്‌ കടക്കുന്ന പ്രദേശവുമായി പരിചയമില്ലാത്ത ഇതരനാട്ടുകാരാണ് മിക്കവാറും അപകടത്തില്‍പ്പെടുന്നത്. ലക്ഷ്മിപതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles