ഭാരതത്തിന്റെ അഭിമാനമുയർത്തുന്ന വികസനക്കുതിപ്പിന് കരുത്തുപകരുന്ന ജനപ്രിയ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തി തത്ത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയ വേളയിലായിരുന്നു ഈ കൂടിക്കാഴ്ച. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടൊപ്പം, ധർമ്മത്തിലധിഷ്ഠിതമായ മാദ്ധ്യമപ്രവർത്തനം നടത്തുന്ന തത്ത്വമയിയുടെ സാരഥിയും കൈകോർത്തത് മലയാള മാദ്ധ്യമ ചരിത്രത്തിലെ തന്നെ അവിസ്മരണീയ നിമിഷമായി.
ആധുനിക ഭാരതത്തിന്റെ ശില്പിയായ നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന വികസന അജണ്ടകളും സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പും തത്ത്വമയിയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്ന ജനനായകനൊപ്പം തത്ത്വമയിയുടെ സാരഥി ഒത്തുചേർന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിലും വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

