Monday, April 29, 2024
spot_img

അമരീന്ദര്‍സിംഗ് ഇന്ന് പ്രധാനമന്ത്രിയേയും അമിത് ഷായേയും കണ്ടേക്കും; നാളെ ബിജെപിയിലേക്ക്

ദില്ലി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിംഗ് ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടേക്കും. അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുന്നത് നാളെയാണ് .

ഒരു ഡസനിലധികം എം എല്‍ എമാരുമായാണ് അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുന്നത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗിനെ പഞ്ചാബിന്‍റെ മുഖമായി അവതരിപ്പിക്കാനുള്ള ആലോചനകളിലാണ് ബിജെപി. അന്‍പത്തിയെട്ട് ശതമാനം വരുന്ന സിഖ് ജനതക്കിടയില്‍ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

Related Articles

Latest Articles