Thursday, May 16, 2024
spot_img

വള‍ർത്തുമൃ​ഗങ്ങൾക്ക് ഇനി ലൈസൻസ്; ഉടമകൾക്ക് സൗകര്യമൊരുക്കി തദ്ദേശ സ്ഥാപനങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നി‍ർബന്ധം

പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിൽ വളർത്ത്മൃഗങ്ങൾക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിനാൽ തന്നെ വളരെ വേഗത്തിലാണ് സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്.

വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കുന്നത് സാധാരണക്കാർക്കുൾപ്പെടെ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. പഞ്ചായത്തിരാജ് ആക്ടിലെ വകുപ്പ് പ്രകാരമാണ് വളർത്ത്മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് വളർത്ത് മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ വാക്സിൻ എടുക്കുക എന്നതാണ്. വാക്സിനേഷൻ പൂർണമായും സൗജന്യമാണ്.

എന്നാൽ വാക്സിനേഷൻ എടുത്ത സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 15 രൂപ അടയ്ക്കണം. തുടർന്ന് ഈ സർട്ടിഫിക്കേറ്റുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷയിൽ മൃഗം , മൃഗത്തിന്റെ ഇനം പ്രായം തുടങ്ങിയ വിവരങ്ങൾ എഴുതി നൽകണം. മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങളെ ചികിത്സിക്കണമെങ്കിലും ഇനി ലൈസൻസ് വേണ്ടി വരും.

Related Articles

Latest Articles