Friday, September 25, 2026

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരന് ദാരുണാന്ത്യം

കാസർകോട്: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്. അപകടസമയം സഹോദരനും ഒപ്പമുണ്ടായിരുന്നു. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. അഷ്റഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 17ന് അഷ്റഫിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.

ഗൾ‌ഫിലായിരുന്ന യുവാവ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

Related Articles

Latest Articles