Monday, December 29, 2025

കൂട്ടപ്പിരിച്ചുവിടൽ ; 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് ആമസോൺ

കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ സ്ഥിരീകരിച്ച് ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാർക്ക് ജനുവരി 18 മുതൽ നിർദേശം നൽകും. കമ്പനിയുടെ കോർപറേറ്റ് ജീവനക്കാരിൽ ആറ് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.

കമ്പനിക്ക് മൂന്ന് ലക്ഷത്തോളം കോർപറേറ്റ് ജീവനക്കാരാണ് നിലവിലുള്ളത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് മറ്റ് പ്ലേസ്‌മെന്റുകൾ ഉറപ്പാക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മുൻ വർഷങ്ങളിൽ ജീവനക്കാരെ അമിതമായി നിയമിച്ചതും കമ്പനിയെ ബുദ്ധിമുട്ടിലാക്കിയതായി ആൻഡി ജസി പറഞ്ഞു

Related Articles

Latest Articles