തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി.ഹോട്ടലിലെ വാഷ് ബേസിനകത്തെ പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. നേരത്തെ കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രം പൊലീസ് (Police) കണ്ടെടുത്തിരുന്നു. മുട്ടടയിലെ കുളത്തില്‍നിന്നാണ് കണ്ടെത്തിയത്.
കേസിലെ പ്രതിയായ രാജേന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ഇന്നും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായി. നേരത്തെ കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു. മുട്ടടയിലെ കുളത്തില്‍നിന്നാണ് കണ്ടെത്തിയത്. അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്.
കഴിഞ്ഞ ഏഴു ദിവസമായി വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് രാജേന്ദ്രന്‍ പൊലീസിന് സൂചന നല്‍കിയിരുന്നില്ല. ഇന്നലെ ചോദ്യം ചെയ്യലിലാണ് പ്രതി കത്തി ഒളിപ്പിച്ചതിനെക്കുറിച്ച് സൂചന നല്‍കിയത്. രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലമുക്കിലേത്. 2014ല്‍ തമിഴ്‌നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു.

