Wednesday, September 23, 2026

മരം മുറി വിവാദം; അടിമാലി മുൻ റേഞ്ച് ഓഫീസർക്ക് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്, നിർണായക കണ്ടെത്തലുമായി വിജിലൻസ്

ഇടുക്കി: മരം മുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. അടിമാലി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോൺ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന (Raid) നടത്തി രേഖകൾ പിടിച്ചെടുത്തു.

സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് ശേഷമേ കൃത്യമായി എത്ര അനധികൃത സ്വത്ത് ഉണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് വിജിലൻസ് സംഘം പറഞ്ഞു. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസ്സുകളും അധികചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ 92 പാസുകളും അനധികൃതമായി നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles