Tuesday, October 13, 2026

കോവിഡിനെതിരെ പ്രധാനമന്ത്രി നടത്തിയ വിശ്രമമില്ലാ പോരാട്ടം; “എ നാഷൻ ടു പ്രൊട്ടക്റ്റ്” പുസ്തക പ്രകാശനം ഇന്ന്

ദില്ലി: കോവിഡിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രവർത്തനങ്ങളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന എ നാഷൻ ടു പ്രൊട്ടക്റ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. (Book on PM Modi’s leadership in India’s fight against COVID-19 to be released today) കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാൻ മാൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവ്വഹിക്കും. ‘ എ നാഷൺ ടു പ്രൊട്ടക്റ്റ് ‘ എന്ന പേര് നൽകിയിരിക്കുന്ന പുസ്തകം രചിച്ചത് പ്രശസ്ത സാഹിത്യകാരി പ്രിയം ഗാന്ധി മോദിയാണ്. റെംഡ്‌സിവിർ അടക്കമുള്ള അവശ്യമരുന്നുകൾ ലഭ്യമാക്കുന്നതിൽ സുപ്രധാന പങ്കിനെക്കുറിച്ചാണ് എ നേഷൻ ടു പ്രൊട്ടക്ട് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഭരണകൂടങ്ങളെയും, അതിനെ നയിച്ച രാഷ്‌ട്രീയ നേതാക്കളെയും, അവരെ സംരക്ഷിച്ച അതാത് കാലഘട്ടത്തിലെ ഭരണകൂടത്തെയും ചോദ്യം ചെയ്യാൻ മടിക്കാതിരുന്ന മാധ്യമപ്രവർത്തകരെയും, രാഷ്‌ട്രീയ പ്രവർത്തകരെയും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് പ്രിയം മോദി പറഞ്ഞു.

Related Articles

Latest Articles