Sunday, June 2, 2024
spot_img

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി; എറണാകുളത്ത് കോളനികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും, തീരുമാനം ജില്ലാ വികസന കമ്മീഷണര്‍റുടേത്

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന വിവിധ പട്ടികജാതി കോളനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ എ.ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതി അവലോകന യോഗത്തില്‍ തിരുമാനിച്ചു.

പദ്ധതിയുടെ ഭാഗമായി 2016-17 വര്‍ഷത്തില്‍ ജില്ലയില്‍ 25 കോളനികളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. 21 കോളനികളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ശേഷിക്കുന്ന 3 കോളനികളിലെ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി.

2019-20 വര്‍ഷത്തില്‍ 8 കോളനികളാണ് ഏറ്റെടുത്തത്. ഇതില്‍ 2 പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ശേഷിക്കുന്നവയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 2020-21 വര്‍ഷം 3 കോളനികളുടെയും 2021-23 വര്‍ഷം 18 കോളനികളുടെയും നിര്‍മ്മാണമാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രളയാനന്തര ഭവന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2018-2019 വര്‍ഷം ഏറ്റെടുത്തതില്‍ 5 കോളനികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന 4 പ്രവര്‍ത്തനങ്ങളുടെ ബില്ല് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Related Articles

Latest Articles