Sunday, May 19, 2024
spot_img

100 ദിന കര്‍മ്മ പദ്ധതിയുമായി ചോറ്റാനിക്കര; ലക്ഷ്യം 12 പദ്ധതികള്‍ പൂര്‍ത്തീകരിക്കും. പഞ്ചായത്ത്തല കമ്മിറ്റികള്‍ രൂപീകരിച്ചു

ചോറ്റാനിക്കര: 100 ദിനത്തിൽ 12 പദ്ധതികള്‍ പൂര്‍ത്തീകരിക്കാനൊരുങ്ങി ചോറ്റാനിക്കര. സമഗ്ര വികസനം, കാര്‍ഷിക സമൃദ്ധി, ശുചിത്വ കാഴ്ചപ്പാട്, തൊഴില്‍ ലഭ്യത, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ടാണ് 100 ദിന കര്‍മ്മപദ്ധതി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത്. പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന 12 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യം.

കര്‍മ്മപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച് നവംബര്‍ 27ന് പൂര്‍ത്തീകരിക്കും. പരിപാടികള്‍ വിജയകരമാക്കുന്നതിന് ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായി പഞ്ചായത്ത്തല കമ്മിറ്റികള്‍ രൂപീകരിച്ചു.

വിവിധ സര്‍വേകള്‍, ജനകീയ ഹോട്ടല്‍ (വിശപ്പ് രഹിത ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്), കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റ്, വാതില്‍പ്പടി സേവനം, തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടിയും സര്‍വേയും, ഞങ്ങളും കൃഷിയിലേക്ക്, സംരംഭങ്ങള്‍, വിവിധ പരിശീലനങ്ങള്‍, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം 100 ശതമാനം ലക്ഷ്യത്തിലെത്തിക്കല്‍, ക്ലബ്ബുകളും വായനശാലകളും ആരംഭിക്കല്‍, ടൂറിസം, ഗ്രീന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം എന്നിങ്ങനെ 12 പരിപാടികളാണ് 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Related Articles

Latest Articles