ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തില്‍ വിള്ളല്‍. പതിനാല് ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി പത്ത് ശതമാനത്തില്‍ നിന്നും ഇരുപത്തിയഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ് അമേരിക്ക. എന്നാല്‍, അമേരിക്ക ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധനവിനെതിരെ ചൈന ശക്തമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ചൈനയുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ അനുകൂല തീരുമാനത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് അമേരിക്ക നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വ്യാപാര ചര്‍ച്ച വീണ്ടും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.
നടപടിയെ അമേരിക്കയുടെ പ്രതിരോധതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കരാറിന് ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വ്യപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസര്‍ പറഞ്ഞു.

