Wednesday, May 15, 2024
spot_img

സെൽഫി വിത്ത് ചാരബലൂൺ!! യു2 വിമാനത്തിലെ പൈലറ്റ് എടുത്ത ചാരബലൂണുമായുള്ള സെൽഫി അമേരിക്ക പുറത്തുവിട്ടു

വാഷിംഗ്‌ടൺ : യു2 വിമാനത്തിലെ പൈലറ്റ് എടുത്ത ചാരബലൂണുമായുള്ള സെൽഫി അമേരിക്ക പുറത്തുവിട്ടു. അമേരിയ്കയുടെ ആകാശത്ത് ചൈനീസ് ചാര ബലൂണിന് മുകളിൽ വിമാനം പറക്കുന്നതിനിടെ പൈലറ്റ് എടുത്ത സെൽഫിയിലാണ് ചൈനീസ് ചാര ബലൂണും പതിഞ്ഞത്. ഇതിനു ശേഷമായിരുന്നു ബലൂൺ നേരത്തെ സൗത്ത് കരോലിന തീരത്ത് നിന്ന് അമേരിക്കൻ സൈന്യം ബലൂണിനെ വെടിവച്ചിട്ടത്

ചിത്രത്തിൽ,വെളുത്ത ബലൂണും അതിന് താഴെ തൂങ്ങിക്കിടക്കുന്ന പാനലുകളും വ്യക്തമായി കാണാം. .

ഇത് ഒരു ചാര ബലൂണാണെന്ന് ചൈന നിഷേധിച്ചു, പകരം ഇത് കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാൽ സൈനിക വിവരങ്ങൾ ചോർത്താനാണ് ബലൂൺ വ്യമോതിർത്തി ലംഘിച്ചത് എന്നാണു അമേരിക്ക തറപ്പിച്ചു പറയുന്നത്. ജനുവരി 28 ന് അലാസ്‌കൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ ബലൂണിനെ ശ്രദ്ധിക്കുന്നത്.

Related Articles

Latest Articles