Monday, April 29, 2024
spot_img

റൊണാൾഡോയ്ക്ക് ഇതും വശമുണ്ടായിരുന്നുവോ ?
സൗദി സ്ഥാപക ദിനത്തിൽ പരമ്പരാഗത അർദ നൃത്തം അവതരിപ്പിച്ച് ആരാധകരെ കൈയ്യിലെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ് : പോർച്ചുഗീസ് ഫുട്ബോൾ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോതന്റെ ടീമംഗങ്ങൾക്കൊപ്പം സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷത്തിൽ പങ്കെടുത്തുറൊണാൾഡോ ഒരു പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ റൊണാൾഡോ വാൾ പിടിച്ച് പ്രശസ്തമായ സൗദി സംഘ നൃത്തമായ അർദയിൽ പങ്കെടുത്തു.

1727-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണാർത്ഥമാണ് ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കുന്നത്.

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുമായും ടീം മാനേജ്‌മെന്റുമായും ഉണ്ടായ സ്വരചേർച്ചയെ റൊണാൾഡോ തുടർന്നാണ് റിയാദ് ആസ്ഥാനമായുള്ള അൽനസറിലെത്തുന്നത് . ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 2025 ജൂൺ വരെ അദ്ദേഹം തന്റെ പുതിയ ക്ലബുമായി കരാറുണ്ട്.

Related Articles

Latest Articles