വാഷിങ്ടൺ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യയോട് കൂറ് പുലർത്തിയ ഇമ്രാൻ ഖാനെ രാജ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കാൻ അമേരിക്ക ഇടപെട്ടുവെന്ന് റിപ്പോർട്ട്. 2022 മാർച്ച് 7 ന് യുഎസിലെ പാകിസ്ഥാൻ അംബാസഡറും രണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അമേരിക്ക ഇടപെട്ടത്.
ഒന്നരവർഷത്തോളം ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അമേരിക്ക നിരന്തര ഇടപെടൽ നടത്തിയിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള പാകിസ്ഥാൻ അംബാസിഡറുടെ ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പാക്കിസ്ഥാനിൽ അവിശ്വാസ വോട്ടെടുപ്പ് നടന്നത്. അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ തോൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു വോട്ടെടുപ്പ്. അതേസമയം, അഴിമതിയാരോപണത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് ഇമ്രാൻ ഖാനെ മൂന്നുവർഷത്തേക്ക് തടവുശിക്ഷ വിധിച്ചത്.

