Thursday, October 29, 2026

ഇന്ത്യ ലക്ഷ്യമാക്കി അമേരിക്കൻ കമാൻഡോ വ്യൂഹം !! വമ്പൻ നീക്കം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും പ്രത്യേക സൈനിക വിഭാഗങ്ങൾ പങ്കെടുക്കുന്ന ‘വജ്ര പ്രഹർ’ സംയുക്ത സൈനികാഭ്യാസത്തിന്റെ പതിനാറാമത് പതിപ്പിന് ഹിമാചൽ പ്രദേശ് വേദിയാകുന്നു. ഫെബ്രുവരി 23 മുതൽ മാർച്ച് 15 വരെ ബക്ലോയിലെ സ്പെഷ്യൽ ഫോഴ്സ് ട്രെയിനിങ് സ്കൂളിലാണ് ഈ വിപുലമായ പരിശീലന പരിപാടി നടക്കുന്നത്. ആഗോളതലത്തിൽ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സ്പെഷ്യൽ ഓപ്പറേഷൻസിലെ നൂതന തന്ത്രങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം പങ്കുവെക്കുന്നതിലൂടെ പ്രതിരോധ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് | TATWAMAYI NEWS #vajraprahar #indous #militaryexercise #specialforces #defencecooperation #indianarmy #usarmy #himachalpradesh #nationalsecurity #militarytraining #strategicpartnership #bakloh

Related Articles

Latest Articles