റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സന്ദർശനവേളയിൽ, അത്യാധുനിക സാങ്കേതികവിദ്യയോടെ പുനർനിർമ്മിച്ച ടി.യു-160എം (Tu-160M) അഥവാ ‘വൈറ്റ് സ്വാൻ’ എന്ന തന്ത്രപ്രധാന ബോംബർ വിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സജീവമായിരുന്നു. എന്നാൽ, ഈ വിമാനങ്ങൾ വാങ്ങുന്നതിനോ ലീസിനെടുക്കുന്നതിനോ ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ താൽപ്പര്യമില്ലെന്ന് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ തന്ത്രപരമായ സാഹചര്യങ്ങൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും ഇത്തരം ഭീമൻ വിമാനങ്ങൾ അനുയോജ്യമല്ലെന്ന ഉറച്ച നിലപാടിലാണ് വ്യോമസേന. ചരിത്രത്തിലുടനീളം പലതവണ റഷ്യ ഇത്തരം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അവയുടെ പ്രായോഗികതയും ഭാരിച്ച ചെലവും പരിഗണിച്ച് ഇന്ത്യ എല്ലായ്പ്പോഴും വിമുഖത കാട്ടുകയാണ് ചെയ്തിട്ടുള്ളത്.| TATWAMAYI NEWS #tu160m #whiteswan #indianairforce #iaf #russiaindia #defencenews #strategicbomber #militaryaviation #indiadefence #putinvisit #tupolev #aviationnews #nationalsecurity #militarytechnology #geopolitics #tatwamayinews

