Wednesday, May 15, 2024
spot_img

അമേരിക്കയിലെ ഭൂഗർഭ ജലത്തിൽ അപകടകരമായ നിലയിൽ ലവണാംശം വർധിക്കുന്നു !മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ ; പഠന വിധേയമാക്കിയത് 82 വ്യത്യസ്ത മേഖലകളിലെ ജലം

അമേരിക്കൻ ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) നടത്തിയ ഒരു പഠനത്തിൽ അമേരിക്കയിലുടനീളമുള്ള ഭൂഗർഭജലത്തിൽ ലവണാംശം അപകടകരമായ രീതിയിൽ വർധിക്കുന്നുവെന്ന് കണ്ടെത്തൽ. രാജ്യത്തുടനീളമുള്ള 82 വ്യത്യസ്ത മേഖലകളിലെ കിണറുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഭൂഗർഭ ജലത്തിൽ സോഡിയം (Na+), ക്ലോറൈഡ് (Cl-) അയോണുകളുടെ അളവ് വർദ്ധിച്ചതായാണ് കണ്ടെത്തൽ. ഇത് ആവാസവ്യവസ്ഥയെയും മനുഷ്യന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കും എന്നാണ് കരുതുന്നത്.

നഗര, ഗ്രാമ, കാർഷിക മേഖലകളിലെ 82 വ്യത്യസ്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഓരോ പ്രദേശത്ത് നിന്നും 20 മുതൽ 30 വരെ കിണറുകളിലെ വെള്ളമാണ് ശേഖരിച്ചത്. പരിശോധനയിൽ ലോഹങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ, റേഡിയോ ന്യൂക്ലൈഡുകൾ എന്നിങ്ങനെ 500-ലധികം വ്യത്യസ്ത രാസ ഘടകങ്ങൾ കണ്ടെത്തി. ഇത് കൂടാതെ സോഡിയം, ക്ലോറൈഡ് എന്നിവയുടെ അളവ് പഠനത്തിൽ വർദ്ധിക്കുന്നതായും തെളിഞ്ഞു.

ഭൂഗർഭജലം പല അരുവികളെയും പോഷിപ്പിക്കുന്നതിനാൽ ഉയർന്ന ക്ലോറൈഡ് അയോൺ സാന്ദ്രത ജലജീവികളുടെ നിലനിൽപ്പിനെയും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്നും റോഡ് ലവണങ്ങൾ ശരീരത്തിൽ എത്തുന്നത് വഴി ക്യാൻസർ സാധ്യത വർധിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles